ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ കുന്നുമ്മക്കര പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഒഞ്ചിയം . ഇന്നത്തെ ഏറാമല പഞ്ചായത്തും പഴയ ഒഞ്ചിയം വില്ലേജും ഉൾപ്പെടുന്നതായിരുന്നു കുന്നുമ്മക്കര പഞ്ചായത്ത് . 1964 ൽ ഒഞ്ചിയം വില്ലേജും ഊരാളുങ്കൽ വില്ലേജും കൂട്ടിച്ചേർത്ത് ഇന്നത്തെ ഒഞ്ചിയം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു . കുന്നുമ്മക്കര പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് പരേതനായ വട്ടക്കണ്ടി കുട്ടി വൈദ്യരായിരുന്നു . ഒഞ്ചിയം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ പ്രസിഡണ്ട് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ . എം.ആർ നാരായണക്കുറുപ്പ് ആയിരുന്നു . തുടർന്ന് കൊല്ലാച്ചേരി കണാരൻ , കാട്ടിൽ ആണ്ടി മാസ്റ്റർ , പൊക്കിണൻ മാസ്റ്റർ , പിപി . ഗോപാലൻ , ടി.സി. കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ പ്രസിണ്ടുമാരായി വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചു.
കൂടുതൽ വായിക്കുക