ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അക്ഷാംശം ഡിഗ്രി 8ം 11 ഡിഗ്രി ' ക്കും  രേഖാംശം 75 ഡിഗ്രി 13 നും 25 ഡിഗ്രി 36 ' നും ഇടയിൽ 900 ഹെക്ടർ വിസ്തൃതിയിൽ കിടക്കുന്ന പഞ്ചായത്താണ് ഒഞ്ചിയം . വടക്ക് അഴിയൂർ പഞ്ചായത്ത് , തെക്ക് ചോറോട് പഞ്ചായത്ത് , കിഴക്ക് ഏറാമല പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ . 19 വാർഡുകളിലായി 20 മുതൽ 40 മീറ്റർ വരെ ഉയരമുള്ള ഒട്ടേറെ കുന്നുകളും പഞ്ചായത്തിലുണ്ട് . ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ എട്ട് മേഖ ലകളാക്കി തിരിക്കാം .വല്ലത്ത് കുന്ന് , എടക്കണ്ടി കുന്ന് , കോളേജ് കുന്ന് എന്നിവയാണ് പഞ്ചായത്തിൽ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങൾ , 2.5 കി.മീ. നീളമുള്ള കടലോര പ്രദേശത്തിന് 163 ഹെക്ടർ വിസ്തൃതിയുണ്ട് . ഇതിൽ 39 ഹെക്ടർ ചതുപ്പ് നിലമാണ് . 417 ഹെക്ടർ വിസ്തൃതിയുള്ള ചെമ്മൺ പ്രദേശമാണ് പഞ്ചായ ത്തിൽ കൂടുതൽ .

പൊതുവിവരങ്ങൾ      

1. വില്ലേജ്                           :   ഒഞ്ചിയം                                                            
2.ദേശങ്ങൾ :  ഒഞ്ചിയം, കണ്ണൂക്കര, മടപ്പള്ളി, ഊരാളുങ്കൽ, വെള്ളികുളങ്ങര
3.വിസ്തൃതി  : 8.33 ച.കി.മി
4.അതിരുകൾ  
വടക്ക് : അഴിയൂർ, ഏറാമല പഞ്ചായത്ത്
തെക്ക്:  ചോറോട് ഗ്രാമപഞ്ചായത്ത്
കിഴക്ക്  : ഏറാമല പഞ്ചായത്ത്
പടിഞ്ഞാറ്  : അറബിക്കടൽ
5.ജനസംഖ്യ  : 28650 (2011 ലെ സെൻസസ് പ്രകാരം)
6.പുരുഷന്മാർ: 13224
7.സത്രീകൾ: 15246
8. സ്ത്രീ പുരുഷാനുപാതം       : 116.6100
9. പട്ടികജാതി:  393
10.പട്ടികവർഗ്ഗം  :  ഇല്ല
11. പഞ്ചായത്ത് വാർഡുകൾ :  19
12.ബ്ലോക്ക് പഞ്ചായത്ത് : വടകര
13.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ  
1.   ഓർക്കാട്ടേരി (ഭാഗികം) 
2.  നാദാപുരം റോഡ്   
3.  വെള്ളികുളങ്ങര 
4.   കണ്ണൂക്കര  
5.   കുഞ്ഞിപ്പള്ളി (ഭാഗികം) 
14.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ 
1.   ഓർക്കാട്ടേരി (ഭാഗികം): ടി പി മിനിക 
2.  നാദാപുരം റോഡ്  : കെ എം സത്യൻ മാസ്റ്റർ
3.  വെള്ളികുളങ്ങര: ചന്ദ്രി ഒടംമ്പംകുനി
4.   കണ്ണൂക്കര : വളപ്പിൽ ജലജ വിനോദ്
5.   കുഞ്ഞിപ്പള്ളി (ഭാഗികം): രജനി തെക്കയിൽ
14. ജില്ലാ പഞ്ചായത്ത്                : കോഴിക്കോട്
15. ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ 
1. അഴിയൂർ (ഭാഗികം) 
2.ചോറോട് (ഭാഗികം) 
15. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ 
1. അഴിയൂർ (ഭാഗികം) 
2.ചോറോട് (ഭാഗികം) 
16.  അസംബ്ലി മണ്ഡലം              :   വടകര
17.എം എൽ എ                 :   ശ്രീമതി.കെ.കെ.രമ 
18. പാർലമെൻറ് മണ്ഡലം         :   വടകര
19. എം പി                             :   ശ്രീ.ഷാഫി പറമ്പിൽ
20.താലൂക്ക്                             :   വടകര
21.റവന്യൂ ജില്ല                            : കോഴിക്കോട്
22.പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾ 
I. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ 
1.  മടപ്പള്ളി കോളേജ് സബ് പോസ്റ്റ് ഓഫീസ് 
2. കണ്ണൂക്കര ബ്രാഞ്ച് പോസ്റ്റ് ഓഫീസ് 
3. ഒഞ്ചിയം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് 
II.  സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ 
1. വില്ലേജ്ഓഫീസ്                 :  ഒഞ്ചിയം
2. മാവേലി സ്റ്റോർ: നാദാപുരം റോഡ്
3. മാവേലി സ്റ്റോർ                  : കണ്ണൂക്കര
III.  ഗ്രാമപഞ്ചായത്ത് സ്ഥാപനങ്ങൾ 
1. ഗ്രാമപഞ്ചായത്ത് കാര്യാലയം :  കണ്ണൂക്കര
2.പ്രാഥമിക ആരോഗ്യ കേന്ദ്രം മടപ്പള്ളി
3. ആരോഗ്യ ഉപകേന്ദ്രം: മടപ്പള്ളി പി എച്ച് സി
4.  ആരോഗ്യ ഉപകേന്ദ്രം         :മടപ്പള്ളി 
5.ആരോഗ്യ ഉപകേന്ദ്രം: ഊരാളുങ്കൽ
6.ആരോഗ്യ ഉപകേന്ദ്രം:ഒഞ്ചിയം, തയ്യിൽ
7.ആരോഗ്യ ഉപകേന്ദ്രം  :വെള്ളികുളങ്ങര,വല്ലത്ത്ക്കുന്ന്
8.ആരോഗ്യ ഉപകേന്ദ്രം:  കണ്ണൂക്കര
9.ആയർവ്വേദ ഡിസ്പൻസറി : കണ്ണൂക്കര
10.ഹോമിയോ ആശുപത്രി: ഒഞ്ചിയം
11. മൃഗാശുപത്രി:വെള്ളികുളങ്ങര
12.വെറ്റിനറി ഡിസ്പൻസറി:  ഒഞ്ചിയം
13. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് : പഞ്ചായത്ത് ഓഫീസ്
14. ഫിഷറീസ് ഇൻസ്പെക്ടറുടെ ഓഫീസ്: മടപ്പള്ളി
15.ശിശുവികസന ഓഫീസ്: പഞ്ചായത്ത് ഓഫീസ്
16. അസിസ്റ്റൻറ് എഞ്ചിനീയറുടെഓഫീസ്: പഞ്ചായത്ത് ഓഫീസ്   
17. കൃഷിഭവൻ   : കണ്ണൂക്കര
IV. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 
1.ഗവ.കോളേജ് മടപ്പള്ളി 
2.ജി വി എച്ച് എസ് എസ് മടപ്പള്ളി 
3.ജി ജി എച്ച് എസ് എസ് മടപ്പള്ളി 
4.ജി യു പി എസ് മടപ്പള്ളി 
5.ജി എഫ് എൽ പി എസ് മടപ്പള്ളി 
6.ജി എഫ് എൽ പി എസ് മാടാക്കര 
7.കണ്ണൂക്കര എൽ പി എസ് കണ്ണൂക്കര 
8.കാരക്കാട് എ വി എസ് എൽ പി എസ്, നാദാപുരം റോഡ് 
9.ഒഞ്ചിയം ധർമ്മ എൽ പി എസ് 
10.ഒഞ്ചിയം എൽ പി എസ് 
11.വെള്ളികുളങ്ങര എൽ പി എസ് 
12.ഊരാളുങ്കൽ എൽ പി എസ് 
13.കാരക്കാട് മാപ്പിള എൽ പി എസ്, നാദാപുരം റോഡ് 
14.ഊരാളുങ്കൽ വി വി എൽ പി എസ്, കേളുബസാർ 
15.ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്, മടപ്പള്ളി 
16.ചാലിൽ കണ്ണൂക്കര എൽ പി എസ്, കണ്ണൂക്കര 
V. തുടർവിദ്യാകേന്ദങ്ങൾ 
1.ആണ്ടിമാസ്റ്റർ സ്മാരക വായനശാല, നാദാപുരം റോഡ് 
2.30 ാം നമ്പർ അങ്കണവാടി, കണ്ണൂക്കര 
3.തയ്യിൽ സാംസ്കാരിക നിലയം, ഒഞ്ചിയം 
VI. സഹകരണസ്ഥാപനങ്ങൾ 
1.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പ-സൊസൈറ്റി, മടപ്പള്ളി 
2.വെളളികുളങ്ങര കോ-ഓപ്പ-മിൽക്ക് സപ്ലൈ സൊസൈറ്റി,വെള്ളികുളങ്ങര 
3.ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്ക് മടപ്പള്ളി 
4.ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്ക് വെള്ളികുളങ്ങര 
5.ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്ക് നാദാപുരം റോഡ് 
6.ഒഞ്ചിയം സർവ്വീസ് സഹകരണ ബാങ്ക് ഒഞ്ചിയം 
7.ഒഞ്ചിയം സർവ്വീസ് സഹകരണ ബാങ്ക് കണ്ണൂക്കര 
8.ഒഞ്ചിയം സർവ്വീസ് സഹകരണ ബാങ്ക് മീത്തലെ മുക്കാളി 
9.ഒഞ്ചിയം സർവ്വീസ് സഹകരണ ബാങ്ക് ഒഞ്ചിയം പാലം 
10.വടകര സഹകരണ റൂറൽ ബാങ്ക്, കണ്ണൂക്കര 
11.വടകര ബ്ലോക്ക് വനിതാ സഹകരണ സംഘം, കണ്ണൂക്കര 
12.കണ്ണൂക്കര സഹകരണ അർബൻ സൊസൈററി, നാദാപുരം റോഡ് 
13.മത്സ്യസഹകരണ സംഘം, അറക്കൽ 
14.നെയ്ത്ത് സഹകരണ സംഘം, മടപ്പളളി 
15.വെള്ളികുളങ്ങര അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി 
16.നൻമ സ്റ്റോർ, കണ്ണൂക്കര 
VII.പൊതുമേഖലാ ബാങ്കുകൾ 
1.കേരള ഗ്രാമീണ ബാങ്ക്, വെള്ളികുളങ്ങര 
2.കേരള ഗ്രാമീണ ബാങ്ക്, നാദാപുരം റോഡ് 
VIII. നീർത്തടങ്ങൾ 
1.മടപ്പള്ളി നീർത്തടം (ഭാഗികം) 
2.കണ്ണൂക്കര നീർത്തടം 
3.ചോമ്പാല നീർത്തടം (ഭാഗികം) 
4.ചോറോട് നീർത്തടം (ഭാഗികം)