ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അക്ഷാംശം ഡിഗ്രി 8ം 11 ഡിഗ്രി ' ക്കും രേഖാംശം 75 ഡിഗ്രി 13 നും 25 ഡിഗ്രി 36 ' നും ഇടയിൽ 900 ഹെക്ടർ വിസ്തൃതിയിൽ കിടക്കുന്ന പഞ്ചായത്താണ് ഒഞ്ചിയം . വടക്ക് അഴിയൂർ പഞ്ചായത്ത് , തെക്ക് ചോറോട് പഞ്ചായത്ത് , കിഴക്ക് ഏറാമല പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ . 17 വാർഡുകളിലായി 20 മുതൽ 40 മീറ്റർ വരെ ഉയരമുള്ള ഒട്ടേറെ കുന്നുകളും പഞ്ചായത്തിലുണ്ട് . ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ എട്ട് മേഖ ലകളാക്കി തിരിക്കാം .വല്ലത്ത് കുന്ന് , എടക്കണ്ടി കുന്ന് , കോളേജ് കുന്ന് എന്നിവയാണ് പഞ്ചായത്തിൽ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങൾ , 2.5 കി.മീ. നീളമുള്ള കടലോര പ്രദേശത്തിന് 163 ഹെക്ടർ വിസ്തൃതിയുണ്ട് . ഇതിൽ 39 ഹെക്ടർ ചതുപ്പ് നിലമാണ് . 417 ഹെക്ടർ വിസ്തൃതിയുള്ള ചെമ്മൺ പ്രദേശമാണ് പഞ്ചായ ത്തിൽ കൂടുതൽ .