പോഷകാഹാര ദിനാചരണം

October 7, 2026

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ പോഷകാഹാര ദിനാചരണം നടത്തി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പോഷകാഹാര ദിനാചരണ പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തും  വനിതാശിശു വികസന വകുപ്പും ചേർന്ന് പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് , സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, ഐ.സിഡിഎസ് സൂർപ്പർവൈസർ, അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവർ പങ്കെടുത്തു. വിവിധ  നാടൻ വിഭവങ്ങളുടെ പ്രദർശനം നടത്തി .

 പോഷകാഹാര ദിനാചരണം