തുഫാൻ 2.0' പദ്ധതി ഉദ്ഘാടനവും പതാക ഉയർത്തലും നടത്തി.
October 2, 2026
സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഉൽഘടനവും പതാക ഉയർത്തലും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പതാക ഉയർത്തി. കൂടാതെ 'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്ജ് വിതരണം എന്നിവ നടത്തി. തൂഫാൻ ബാഡ്ജ് ചോമ്പാല സബ് ഇൻസ്പെക്ടർ അനിൽകുമാർ എൻ.പി വിതരണം ചെയ്തു. തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ചോമ്പാല സബ് ഇൻസ്പെക്ടർ വിനീഷ് ടി കെ ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷജിന കൊടക്കാട്ട് , വൈസ് പ്രസിഡന്റ് ജൌഹർ വെള്ളികുള്ളങ്ങര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിത പിലാക്കണ്ട്, മറ്റു ജനപ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറി സഗീഷൻ വി കെ,മെഡിക്കൽ ഓഫീസർ അബ്ദുൾ നസീർ കുഞ്ഞിക്കണ്ടിയിൽ , മറ്റു ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.