ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു.

October 2, 2026

സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ  ഭാഗമായി ഒഞ്ചിയം ഗ്രാമ പഞ്ചായത്ത്  ഓക്ടോബർ 2 ന്  സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ.ജൌഹർ വെള്ളികുളങ്ങര ചടങ്ങിന്  അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഷജിന കൊടക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സതി ടീച്ചർ,   ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ശ്രീജിത്ത് പി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. അനിത പിലാക്കണ്ടി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലാർക്ക് അനുപ് ടി കെ ചടങ്ങിന് നന്ദി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ ഗ്രാമസഭയിൽ പങ്കെടുത്തു. തൂഫാർ ഭാവി പരിപാടികളെ കുറിച്ച് വിപുലമായ ചർച്ച നടത്തി. 

An 'Operation Toofan' special Grama Sabha