ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഒഞ്ചിയം - ചരിത്ര സ്മൃതികളിലൂടെ

പഴയ കുറുമ്പനാട് താലൂക്കിലെ കുറ്റിപ്പുറം കോവിലകത്തിന്റെ അധീനതയിലായിരുന്ന പ്രദേശ മാണ് ഒഞ്ചിയം . എന്നാൽ കുറ്റിപ്പുറം തമ്പുരാന്റെ താവഴിയിൽ പെട്ട പിന്തുടർച്ചക്കാരായ എടക്കണ്ടി കോവികത്തെ തമ്പുരാക്കന്മാരായിരുന്നു ഈ പ്രദേശത്തിന്റെ ഭരണം കയ്യാളിയിരുന്നത് . ഇവരുടെ സാമ തന്മാരായി ജീവിച്ച സവർണ്ണരായ ഭൂപ്രമാണിമാരും ജന്മിമാരും കുടിയാന്മാരിൽ നിന്നും ഭീമമായ പാട്ടം പിരിച്ചിരുന്നു . കൃഷിക്കാർ കുടിയിന്മാരും ജന്മികളുടെ അടിമകളുമായിരുന്നു . തമ്പുരാക്കന്മാരുടെയും ജന്മി മാരുടെയും ആഗ്രഹങ്ങൾക്കൊത്ത് പ്രവർത്തിച്ചില്ലെ ങ്കിൽ പലതരം പീഡനങ്ങളും ജനങ്ങൾക്ക് സഹി ക്കേണ്ടി വന്നിരുന്നു . എന്നാൽ ഇത്തരക്കാരുടെ ഏകാധിപത്യപരമായ നിലപാടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച അപൂർവ്വം വ്യക്തികൾ അക്കാലത്തും ഒഞ്ചിയത്തുണ്ടായിരുന്നു . നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടക്കൻ പാട്ടുകളിൽ ഇത്തരക്കാരെ പ്രകീർത്തിച്ചു കാണുന്നുണ്ട്

തച്ചോള്യൊതേനന്റെ കൂട്ടുകാരൻ 

ഒഞ്യത്തിടത്തിക്കണ്ടി കോരനോടും

. തുടങ്ങിയ വരികൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു . എടക്കണ്ടി കോവിലകത്തെ തമ്പുരാനും , ഒഞ്ചിയത്ത് പുതിയെടുത്ത് ചിണ്ടക്കുറുപ്പും തമ്മിലിടഞ്ഞപ്പോൾ ഒടുവിൽ തമ്പുരാന് കീഴടങ്ങേണ്ടി വന്നു എന്നാണ് കേട്ടുകേൾവി. ഒഞ്ചിയം , അംശംദേശം പുതിയെടുത്ത് വകയായി തീർന്നതിന്റെ പിന്നിലെ കഥ ഇതാണത്രെ .

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാതിരുന്ന ഒഞ്ചിയം എന്ന കർഷക ഗ്രാമത്തെ ഉണർത്തിയത് ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികളായിരുന്നു . 1919 ൽ വാഗ്ഭടാനന്ദഗുരു എന്ന പേരിൽ പ്രസിദ്ധനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ കാരക്കാട്ടിൽ മടപ്പള്ളി എത്തുമ്പോൾ ആ പ്രദേശം ജാതിവ്യവസ്ഥയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാര ങ്ങളുടെയും പിടിയിൽ അമർന്നു കിടക്കുകയായി രുന്നു . ജന്മിയുടെയും നാടുവാഴിയുടെയും പീഡനങ്ങളാൽ വീർപ്പു മുട്ടിയ കാരക്കാട്ടുകാർ വാഗ്ഭടാനന്ദനെ തങ്ങളുടെ ഗുരുവായി സ്വീകരിച്ച് ക്ഷണിക്കുകയായിരുന്നു . അദ്ദേഹം 1917 ൽ കാരക്കാട് ആ വിദ്യാസംഘം സ്ഥാപിച്ച് സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നൽകി . ശ്രീ . കറുപ്പയിൽ കണാരൻ മാസ്റ്ററും ശ്രീ . പാലേരി ചന്തമ്മനും പാലേരി കണാരൻ മാസ്റ്ററുമായിരുന്നു അതിന്റെ സ്ഥാപക നേതാക്കൾ . സാമാന്യ ജനങ്ങൾ സംഘത്തിൽ ആകൃഷ്ടരായി . അതിന്റെ പ്രവർത്തനം ശക്തിപ്പെട്ടതോടെ നാട്ടു പ്രമാണിമാരും സവർണ്ണ മേധാവികളും അസ്വസ്ഥരായി . അവർ പലതരത്തിലും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്നു . പലരുടെയും വിദ്യാഭ്യാസം മുടങ്ങി , തൊഴിൽ നിഷേധിക്കപ്പെട്ടു . അപ്പോഴാണ് സംഘത്തിന്റെ പേരിൽ ഗുരുദേവൻ ഒരു സ്ക്കൂൾ സ്ഥാപിച്ചത് . ആ സ്കൂളാണ് കാരക്കാട് ആത്മവിദ്യാസംഘം എൽ.പി. സ്കൂൾ , തുടർന്ന് അദ്ദേഹം “ ഐക്യ നാണയ സംഘം " എന്ന പേരിൽ പരസ്പര സഹായ സഹകരണ സംഘം രൂപികരിച്ചു . 1922 ൽ സ്ഥാപിച്ച ഈ സംഘമാണ് ഊരാളുങ്കൽ സർവീസ് സഹകരണ ബാങ്കായി മാറിയത് . താഴിൽ രംഗത്ത് യുവാക്കൾക്ക് സംരക്ഷണം നൽകാനായി വാടാനന്ദ ഗുരു ഒരു ലേബർ കോൺട്രാക്ട് സൊസൈറ്റി രൂപീകരിച്ചുകൊണ്ട് നാട്ടുപ്രമാണിമാരുടെ വെല്ലുവിളികളെ ചെറുത്ത തോല്പിച്ചു . 1935 ൽ സ്ഥാപിക്കപ്പെട്ട ആ സൊസൈറ്റി നിർമ്മാണ രംഗത്ത് ഇന്നും മാതൃകയായി പ്രവർത്തിക്കുന്നു . ഈ സ്ഥാപനത്തിന്റെ പ്രവർത്തനം പഠിക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകൾ എത്തുന്നുണ്ട് . കേരളത്തിന്റെ ആത്മീയ മേഖലയെ കൈ പിടിച്ചുയർത്തിയ 2 പുണ്യാത്മാക്കളിൽ ശ്രദ്ധേയനായ വാഗ്ഭടാനന്ദന്റെ ആദ്യകാല കർമ്മപഥമായ കാരക്കാട് ഇന്നും സംഘത്തിന്റെ പ്രധാന പ്രവർത്തന കേന്ദ്രമാണ് . ജാതി - മത-വർഗ്ഗ - വർണ്ണ ചിന്തകൾക്കതീതമായി പ്രവർത്തിക്കാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമരം പ്രഖ്യാപിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് 1917 മുതൽ 1925 വരെ ആത്മവിദ്യാസംഘം നടത്തിയ ധീരോദാത്തമായ പ്രവർത്തനം ഒഞ്ചിയത്തിന്റെ സാമൂഹ്യ പരി ഷ്കരണ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർത്തു . ഊരാളുങ്കൽ , മടപ്പള്ളി എന്നീ പ്രദേശങ്ങളിൽ ആത്മ വിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിനു സമാന്തരമായി ഒഞ്ചിയത്തും കണ്ണൂക്കരയിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളും രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു . ഇതിനു നേതൃത്വം കൊടുത്ത് മണ്ടോടികണ്ണൻ , എം.ആർ നാരായണക്കുറുപ്പ് , എം.കെ. കേളുവേട്ടൻ , പി.ആർ നമ്പ്യാർ , എം . കുമാരൻ മാസ്റ്റർ , പി.പി. ശങ്കരൻ , യു . കുഞ്ഞി രാമൻ , കെ.പി. കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവരായിരുന്നു . അന്ന് കേരളമാകെ അലയടിച്ച ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും തുടിപ്പുകൾ ഏറ്റുവാങ്ങിയ പ്രദേശമായിരുന്നു ഒഞ്ചിയം. ശ്രീ . മൊയാരത്ത് ശങ്കരന്റെ അക്കാ ലത്തെ പ്രവർത്തന കേന്ദ്രവും ഒഞ്ചിയമായിരുന്നു . സ്ഥിതി സമത്വത്തിനും നീതിക്കും വേണ്ടിയുള്ള തളരാത്ത പോരാട്ടങ്ങളിൽ ഒഞ്ചിയത്തെ ജനത പ്രദർശിപ്പിച്ച ഇച്ഛാശക്തി ചരിത്ര പുസ്തകങ്ങൾ ഏറ്റുപറയുന്നു . സാമൂഹിക അസമത്വങ്ങൾക്കെതിരെ പട പൊരുതാൻ നവോത്ഥാന നായകർ ചെയ്ത ആഹ്വാനം ഒഞ്ചിയത്ത് ശക്തമായ ചലനം സൃഷ്ടിച്ചു