പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

 ഷജിന കൊടക്കാട്ട്
ഷജിന കൊടക്കാട്ട്

പ്രസിഡൻ്റ്

ജൌഹർ വെള്ളികുളങ്ങര
ജൌഹർ വെള്ളികുളങ്ങര

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സതി ടീച്ചർ
സതി ടീച്ചർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജിത്ത് പി
ശ്രീജിത്ത് പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത പിലാക്കണ്ടി
അനിത പിലാക്കണ്ടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മധു കെ പി
മധു കെ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഒഞ്ചിയം ഗ്രാമപഞ്ചായത്ത്, വടകര താലൂക്ക്, കോഴിക്കോട് ജില്ല, കേരളം.
വാര്‍ഡുകള്‍ : 19
നിയമസഭാ മണ്ഡലം : വടകര
ലോകസഭാ മണ്ഡലം : കോഴിക്കോട്
വില്ലേജ് : ഒഞ്ചിയം
ആകെ ജനസംഖ്യ (2011) : 28,650
വിസ്തീർണ്ണം : 8.33 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ കുന്നുമ്മക്കര പഞ്ചായത്തിന്‍റെ ഭാഗമായിരുന്നു ഒഞ്ചിയം . ഇന്നത്തെ ഏറാമല പഞ്ചായത്തും പഴയ ഒഞ്ചിയം വില്ലേജും ഉൾപ്പെടുന്നതായിരുന്നു കുന്നുമ്മക്കര പഞ്ചായത്ത് . 1964 ൽ ഒഞ്ചിയം വില്ലേജും ഊരാളുങ്കൽ വില്ലേജും കൂട്ടിച്ചേർത്ത് ഇന്നത്തെ ഒഞ്ചിയം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു . കുന്നുമ്മക്കര പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ട് പരേതനായ വട്ടക്കണ്ടി കുട്ടി വൈദ്യരായിരുന്നു . ഒഞ്ചിയം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ പ്രസിഡണ്ട് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ . എം.ആർ നാരായണക്കുറുപ്പ് ആയിരുന്നു . തുടർന്ന് കൊല്ലാച്ചേരി കണാരൻ , കാട്ടിൽ ആണ്ടി മാസ്റ്റർ , പൊക്കിണൻ മാസ്റ്റർ , പിപി . ഗോപാലൻ , ടി.സി. കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ പ്രസിണ്ടുമാരായി വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 7, 2026

പോഷകാഹാര ദിനാചരണം

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ പോഷകാഹാര ദിനാചരണം നടത്തി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പോഷകാഹാര ദിനാചരണ പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തും വനിതാശിശു വികസന വകുപ്പും ചേർന്ന് പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് , സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങൾ, മെഡിക്കൽ...

കൂടുതൽ വായിക്കുക